പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് സിപിഐഎം കട്ടപ്പനയില്‍ പ്രകടനം നടത്തി
പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് സിപിഐഎം കട്ടപ്പനയില്‍ പ്രകടനം നടത്തി
ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സിപിഐഎം കട്ടപ്പനയില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി ഡി സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തിക്കൊണ്ടാണ് പിണറായി വിജയനെതിരെ ഇഡി റെയ്ഡ് നടത്തിയത്. എന്നാല്‍ അവസാനം ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു. ഇങ്ങനെയൊന്നും കേരളത്തില്‍ സിപിഐഎമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കാന്‍ ഇരിക്കുന്നതേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു.
വി അര്‍ സജി, മാത്യു ജോര്‍ജ്, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, കെ എന്‍ വിനീഷ് കുമാര്‍, സി ആര്‍ മുരളി, ഫൈസല്‍ ജാഫര്‍, നിയാസ് അബു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
