പിണറായി വിജയനെ തൊട്ടാല്‍ കേരളം നോക്കി നില്‍ക്കില്ല: സി വി വര്‍ഗീസ് 

പിണറായി വിജയനെ തൊട്ടാല്‍ കേരളം നോക്കി നില്‍ക്കില്ല: സി വി വര്‍ഗീസ് 

May 28, 2026 - 11:44
 0
പിണറായി വിജയനെ തൊട്ടാല്‍ കേരളം നോക്കി നില്‍ക്കില്ല: സി വി വര്‍ഗീസ് 
This is the title of the web page

ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയാല്‍ കേരളം കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഇ ഡി റെയ്ഡില്‍ പ്രതിഷേധിച്ച് ചെറുതോണിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവന്‍ കോടതികളും തള്ളിക്കളഞ്ഞ കള്ളക്കേസ് തട്ടിക്കൂട്ട് പരാതിയുടെ പേരില്‍ കോണ്‍ഗ്രസും സംഘപരിവാരും രാഷ്ട്രീയ പക പോക്കലിന് മുതിര്‍ന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റിന്റ എണ്ണം നോക്കിയല്ല സിപിഐഎം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി നേതാക്കളെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ ഓരോ പ്രവര്‍ത്തകനും ഓരോ തീപന്തമായി  മാറുമെന്നും സി വി വര്‍ഗീസ് പറഞ്ഞു. നേതാകളായ എം ജെ മാത്യു,പി ബി സബീഷ്, ജോര്‍ജ് പോള്‍, എം വി ബേബി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow