തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ലെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍
തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ലെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍
ഇടുക്കി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കില്ലെന്ന് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവില്‍ ഒരുപാര്‍ട്ടിക്കുവേണ്ടിയും പരസ്യപ്രചാരണം നടത്തിയിട്ടില്ല. ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ പലരും മുന്‍ തിരഞ്ഞെടുപ്പുകളില്‍ തന്നെ സഹായിച്ചിട്ടുള്ളവരാണ്. ഇവരെ തിരിച്ചും സഹായിക്കും. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തി ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഫോണിലൂടെ പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ എ രാജക്കെതിരെ താന്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണം പിന്നീട് നടന്ന സമ്മേളനങ്ങളിലൊന്നും വന്നിട്ടില്ല. ഒരുസംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയേറ്റംഗവും ചേര്‍ന്നാണ് മറയൂരില്‍ സമ്മേളന റിപ്പോര്‍ട്ട് തനിക്കെതിരാകുന്ന രീതിയില്‍ തിരുത്തിയത്. താന്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. പ്രാദേശികമായി ജനങ്ങള്‍ക്ക് നേട്ടമുണ്ടാകുന്നുവെങ്കില്‍ ഏതുപാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. 40 വര്‍ഷത്തിലേറെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഐഎം നടത്താനുദ്ദേശിക്കുന്ന സമവായത്തോട് യോജിപ്പില്ല. ജനങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഇതൊരു അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സ്ഥാനങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും എസ് രാജേന്ദ്രന്‍പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഡ്വ. എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞശേഷവും രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ തയ്യാറായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
What's Your Reaction?