ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു
ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

ഇടുക്കി: ചിന്നക്കനാല്‍ പൂപ്പാറ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. കാര്‍ഷിക ജോലികള്‍ ചെയ്യുന്നതിനിടെ വേലുച്ചാമിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് വയോധികനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. മേഖലയില്‍ കാട്ടാനകള്‍ പതിവായി ഇറങ്ങാറുണ്ടെന്നും പ്രദേശത്ത് മാത്രം എട്ട് ആനകളുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ആകെ വിവിധ കൂട്ടങ്ങളായി 14 കാട്ടാനകള്‍ ഇറങ്ങുന്നുണ്ട്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയാറാകുന്നില്ലെന്നാണ് ആരോപണം. മൃതദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ തമ്പടിച്ച് വ്യാപക കൃഷി നാശം വരുത്തി മനുഷ്യ ജീവനുകള്‍ കവരുമ്പോളും വനം വകുപ്പ് കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
What's Your Reaction?






