സ്‌കൂളും പരിസരവും ശുചീകരിച്ച് ജെആര്‍സി
സ്‌കൂളും പരിസരവും ശുചീകരിച്ച് ജെആര്‍സി

ഇടുക്കി : പച്ചടി ശ്രീനാരായണ എല്‍പി സ്‌കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേഡറ്റുകള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കി. ക്ലാസുകളിലെയും പരിസരത്തെയും സ്‌കൂളിനോടുചേര്‍ന്നുള്ള പാതയോരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരംതിരിച്ചു. പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കൈമാറും. പ്രഥമാധ്യാപകന്‍ പി കെ ബിജു, സീനിയര്‍ അസിസ്റ്റന്റ് എം ആര്‍ സുജാത, പിടിഎ സെക്രട്ടറി കെ വി സതീഷ്, ജെആര്‍സി കണ്‍വീനര്‍ കെ പി ആര്യ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






