തേക്കടി പുഷ്പമേള ഏപ്രില്‍ 1മുതല്‍ മെയ് 3വരെ
തേക്കടി പുഷ്പമേള ഏപ്രില്‍ 1മുതല്‍ മെയ് 3വരെ
ഇടുക്കി: തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാല്‍നാട്ട് കര്‍മം കുമളി കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് നിര്‍വഹിച്ചു. ഏപ്രില്‍ 1 മുതല്‍ മെയ്യ് 3 വരെയാണ് മേള നടക്കുന്നത്. കുമളി പഞ്ചായത്തും, തേക്കടി അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും, മണ്ണാറത്തറയില്‍ നേഴ്‌സറിയുമാണ് മേളയുടെ സംഘാടകര്‍. 33 ദിവസങ്ങളിലായി നീളുന്ന പുഷ്പമേള അവധിക്കാലത്ത് കുടുംബങ്ങളോടൊത്ത് ആസ്വദിക്കാവുന്ന തരത്തിലായിരിക്കും സംഘടിപ്പിക്കുന്നത്. പുഷ്പ-ഫലസസ്യ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ കലാ-സാഹിത്യ മത്സരങ്ങള്‍, ഭക്ഷ്യമേള, സൗന്ദര്യ മത്സരം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. തേക്കടി വിനോദസഞ്ചാര മേഖലയ്ക്ക് മേള പുതുഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ജനറല്‍ കണ്‍വീനര്‍ ടി ടി തോമസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷമീന, പഞ്ചായത്തംഗം ബിജു ഡാനിയേല്‍, ലീന മനോജ്, രാഷ്ട്രീയ നേതാക്കളായ കെ എം സിദ്ദിഖ്, വി കെ ബാബുക്കുട്ടി, എ വി മുരളീധരന്‍, മജോ കാര്യമുട്ടം, ടി എന്‍ ബോസ്, പി എന്‍ മോഹനന്‍, എം ഡി പുഷ്‌കരന്‍, ഷാജി മണ്ണാറത്തറയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?