ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഗോളസംഗത്തിലേക്ക് ഇടുക്കിയില്‍നിന്നുള്ള ആദിവാസി പ്രതിനിധികള്‍ക്ക് ക്ഷണം
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഗോളസംഗത്തിലേക്ക് ഇടുക്കിയില്‍നിന്നുള്ള ആദിവാസി പ്രതിനിധികള്‍ക്ക് ക്ഷണം
ഇടുക്കി: ഗോത്രസമൂഹങ്ങളെക്കുറിച്ചുള്ള ആഗോളസംഗമത്തില്‍ പങ്കെടുക്കാന്‍ തേക്കടി പെരിയാര്‍ കടുവാ സങ്കേതത്തിലെ ആദിവാസി പ്രതിനിധി സംഘം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു. മൈത്രി കള്‍ച്ചറല്‍ നോളജ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായാണ് ക്ഷണം ലഭിച്ചത്. ഓസ്‌ട്രേലിയയിലെ ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയിലെ പരിസ്ഥിതി സാമ്പത്തിക ഗവേഷക കമല്‍ജിത്ത് സാങ്കിയയുടെ ഗവേഷണ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളിലും ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കും. ഗോത്ര സമൂഹങ്ങളുടെ പരമ്പരാഗത വനസംരക്ഷണ അറിവുകളും അതിന്റെ പ്രായോഗിക സാധ്യതകളും ആഴത്തില്‍ പഠിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പെരിയാര്‍ കടുവാസങ്കേതത്തിലെ മന്നാക്കുടിയില്‍നിന്നുള്ള ഷാജി പൊന്നയ്യന്‍, പളിയക്കുടിയില്‍നിന്നുള്ള രാജാത്തി, വഞ്ചിവയലില്‍നിന്നുള്ള രഞ്ജിത്ത്, മൂഴിക്കല്‍ സ്വദേശിനി ഉഷാകുമാരി എന്നിവരാണ് ആദിവാസി പ്രതിനിധി സംഘത്തിലുള്ളത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഫീല്‍ഡ് ഡയറക്ടര്‍ പി പി പ്രമോദ്, അസിസ്റ്റന്റ് നേച്ചര്‍ എഡ്യുക്കേഷന്‍ ഓഫീസര്‍ സി ജി സുനില്‍, കേരളത്തിലെ മുന്‍ വനം വകുപ്പ് മേധാവി ഡോ. അനില്‍കുമാര്‍ ഭരദ്വാജ് എന്നിവരും ഒപ്പമുണ്ട്.
പെരിയാറിനുപുറമെ കര്‍ണാടകയിലെ ബിആര്‍ടി ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ സോളിഗ ഗോത്ര സമൂഹ പ്രതിനിധികളും ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നുണ്ട്. വനസംരക്ഷണത്തില്‍ ഗോത്ര സമൂഹങ്ങളുടെ തനത് അറിവുകളും അനുഭവങ്ങളും പ്രയോജനപ്പെടുമെന്നത് സംബന്ധിച്ച പഠനവും ലക്ഷ്യമിടുന്നു. സന്ദര്‍ശനത്തിനിടെ ഓസ്‌ട്രേലിയയിലെ വിവിധ ദേശീയോദ്യാനങ്ങളും അവിടുത്തെ തദ്ദേശീയ ഗോത്ര സമൂഹങ്ങളെയും സംഘം സന്ദര്‍ശിച്ച് ആശയവിനിമയം നടത്തും. മാര്‍ച്ച് 14ന് സന്ദര്‍ശനം സമാപിക്കും. 2025 ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 11 അംഗ സംഘം പെരിയാറില്‍ എത്തിയിരുന്നു.
What's Your Reaction?