ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ സംഗമം നടത്തി
ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ സംഗമം നടത്തി
ഇടുക്കി: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ 'ഹര്‍ഷം' എന്നപേരില്‍ ഭിന്നശേഷി കുട്ടികളുടെ സംഗമം നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. കോളേജിലെ പാലിയേറ്റീവ് കെയര്‍ ക്ലബ്ബായ ഓയസീസ് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ 10ലേറെ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നായി 300ല്‍പ്പരം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ. സുദിന്‍ എസ് അധ്യക്ഷനായി. എഡിഎം മിനി കെ ജോണ്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം വിതരണംചെയ്തു. പ്രിന്‍സ് വി ജോസ്, കലേഷ് സി ജി, ഡോ. മുബാറക്ക് എ കെ, റൈസു ഡീന്‍ എസ്, സഫാ മീര, സിദ്ധാര്‍ഥ് ബാബു, എബിന്‍ മാത്യുസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?