വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു സന്ദേശം നല്‍കി വൃക്ഷത്തൈകള്‍ നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍ സന്ദേശം നല്‍കി. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥി പ്രതിനിധി ഐസക്ക് സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സീനിയര്‍ അസിസ്റ്റന്റ് റെജി സ്‌കറിയ, സ്റ്റാഫ് സെക്രട്ടറി ഡോണ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ ഐസക് സെബാസ്റ്റ്യന്‍, ജെറോം ബിനോയി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?