ഡബിള്‍ ഡക്കറില്‍ മൂന്നാറിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിച്ച് ദേവികുളം സഹൃദയ എല്‍ഡേഴ്സ് ഫോറം അംഗങ്ങള്‍
ഡബിള്‍ ഡക്കറില്‍ മൂന്നാറിന്റെ വിസ്മയക്കാഴ്ചകള്‍ ആസ്വദിച്ച് ദേവികുളം സഹൃദയ എല്‍ഡേഴ്സ് ഫോറം അംഗങ്ങള്‍

ഇടുക്കി: ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മൂന്നാറിലെ വിസ്മയക്കാഴ്ചകള്‍ ദേവികുളം സഹൃദയ എല്‍ഡേഴ്സ് ഫോറം അംഗങ്ങള്‍ക്ക് സമ്മാനിച്ചത് നവ്യാനുഭവമാണ്. യാത്രകള്‍ പോകാന്‍ പ്രായമൊരു പ്രശ്‌നമേയല്ല, കാഴ്ചകള്‍ ആസ്വദിക്കാനൊരു മനസുണ്ടായാല്‍ മതിയെന്ന് ഇവര്‍ പറയുന്നു. കൂട്ടായ്മയില്‍ അംഗങ്ങളായ 31 പേരടങ്ങുന്ന സംഘമാണ് കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ കഴിഞ്ഞദിവസം യാത്രചെയ്ത് കാഴ്ചകള്‍ ആസ്വദിച്ചത്. 60 വയസിനുമുകളില്‍ പ്രായമുള്ളവരാണ് ഫോറത്തിലെ അംഗങ്ങള്‍.
വീട്ടില്‍ പലപ്പോഴും തനിച്ചിരിക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്ന വയോധികര്‍ക്ക് മാനസികോല്ലാസത്തിനും പരസ്പരമുള്ള കൂടിച്ചേരലിനും അവസരമൊരുക്കിയായിരുന്നു ദേവികുളം ആവേ മരിയ ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ എല്‍ഡേഴ്സ് ഫോറം ഉല്ലാസ യാത്രയൊരുക്കിയത്. മഴയും തണുപ്പുമൊന്നും വകവയ്ക്കാതെ മൂന്നാറിന്റെ കാഴ്ചകള്‍ ആവോളം ആസ്വദിച്ചു. ആടിയും പാടിയും കുശലം പറഞ്ഞും യാത്ര തുടര്‍ന്നപ്പോള്‍ അവരുടെ മനസ് കൂടുതല്‍ ചെറുപ്പമായി. വൈദികരും സിസ്റ്റര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇവരില്‍ ചിലര്‍ മുമ്പ് വിമാനയാത്ര നടത്തിയിട്ടുണ്ട്.
What's Your Reaction?






