കെഎസ്എസ്പിയു കട്ടപ്പന യൂണിറ്റ് വനിതാ സെമിനാര്‍ നടത്തി
കെഎസ്എസ്പിയു കട്ടപ്പന യൂണിറ്റ് വനിതാ സെമിനാര്‍ നടത്തി

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കട്ടപ്പന യൂണിറ്റില്‍ വനിതാ സെമിനാര്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക മാധ്യമത്തില്‍ സജീവമായ റിട്ടേര്‍ഡ് ഹെഡ്മിസ്ട്രസ് റോസമ്മ ജോസഫിനെ അനുമോദിച്ചു. വനിതാവേദി കണ്‍വീനര്‍ ഉഷാകുമാരി വി കെ സെമിനാര്‍ നയിച്ചു. കെഎസ്എസ്പിയു ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരത്തില്‍ വിജയിച്ച മറിയക്കുട്ടി കെ എയ്ക്ക് സമ്മാനം വിതരണം ചെയ്തു. സംസ്ഥാന കൗണ്‍സിലംഗം ശശിധരന്‍ കെ കെ, പി ഡി തോമസ്, ടി കെ വാസു, കെ വി വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






