പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ഇടുക്കി: പുളിയന്‍മല ക്രൈസറ്റ് കോളേജില്‍ 2025-26 അധ്യായന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബി.കോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബി.കോം ലൊജിസ്റ്റിക്സ് മാനേജ്‌മെന്റ്, ബി.കോം കോര്‍പ്പറേഷന്‍, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എ.ഇക്കണോമിക്സ്, ബി.എസ്.സി സൈക്കോളജി മുതലായ 8 ബിരുദ കോഴ്സുകളിലേയ്ക്കും എം.കോം, എം.എസ്.ഡബ്ല്യൂ. എന്നീ 2 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേയ്ക്കും ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബിഎസ്ഡബ്ല്യൂ കോഴ്‌സിലേയ്ക്കുമുള്ള അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്. ആഡ് ഓണ്‍ കോഴ്സുകള്‍, സ്വയം കോഴ്‌സുകള്‍, ബ്രിഡ്ജ് കോഴ്സുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ട്രെയിനിങ് പ്രോഗ്രാമുകള്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് ,ക്യാമ്പസ് പ്ലേസ്‌മെന്റ്, കൗണ്‍സിലിങ്, മോറല്‍ എജുക്കേഷന്‍ അക്കാദമിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ലൈബ്രറി, ലാബ്, ഇന്‍ക്യുവേഷന്‍ സെന്റര്‍, ജിംനേഷ്യം, ക്യാന്റീന്‍ സൗകര്യം, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9946944499, 04868 270400, 297401. വാര്‍ത്താ സമ്മേളനത്തില്‍ ഫാ. അനൂപ് തുരുത്തിമറ്റം, എംപി ജോര്‍ജുകുട്ടി, ധന്യ മോഹന്‍, ഷാമിലി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






