സിപിഐ എം കട്ടപ്പനയിൽ ധർണ നടത്തി
സിപിഐ എം കട്ടപ്പനയിൽ ധർണ നടത്തി

ഇടുക്കി: ജില്ലയിലെ പദ്ധതി നിർവഹണം തടസപ്പെടുത്തിയ വികസന വിരുദ്ധ നിലപാടിനെതിരെ സിപിഐ എം പഞ്ചായത്ത് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ബഹുജന ധർണ നടത്തി. കട്ടപ്പനയിൽ ജില്ലാ കമ്മിറ്റിയംഗം വി ആർ സജി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നോർത്ത് ലോക്കൽ സെക്രട്ടറി പി വി സുരേഷ് അധ്യക്ഷനായി. നേതാക്കളായ ടോമി ജോർജ്, എസ് എസ് പാൽരാജ്, പൊന്നമ്മ സുഗതൻ, കെ എൻ വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, സി ആർ മുരളി, ടിജി എം രാജു എന്നിവർ സംസാരിച്ചു.
ഇരട്ടയാറിൽ കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജോയി ജോർജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ലിജോബി ബേബി, ലോക്കൽ സെക്രട്ടറിമാരായ റിൻസ് ചാക്കോ, സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ലബ്ബക്കടയിൽ കട്ടപ്പന ഏരിയാ കമ്മിറ്റിയംഗം പി ബി ഷാജി ഉദ്ഘാടനം ചെയ്തു. സ്വരാജ് ലോക്കൽ സെക്രട്ടറി കെ സി ബിജു അധ്യക്ഷനായി. അപ്രഖ്യാപിത നിർമാണ നിരോധനം പിൻവലിക്കുക, നിർമാണ സാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കുക, കപട പരിസ്ഥിതി- ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ലൈഫ് പദ്ധതിക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന ഉത്തരവ് പിൻവലിക്കുക, ലാൻഡ് അസൈമെന്റ് കമ്മിറ്റികൾ യഥാസമയം ചേരുക, ഭൂമിപതിവ് ഭേഗദതി ചട്ടം ഉടൻ രൂപീകരിച്ച് നടപ്പാക്കുക, ജനവാസ കേന്ദ്രങ്ങളിൽനിന്ന് വന്യജീവികളെ തുരത്തുക, ഭരണനിർവഹണ അതോറിറ്റി നിർദേശങ്ങളിൻമേൽ ശാസ്ത്രീയ പഠനം നടത്തി പുനർനിർണയിക്കുക, കേന്ദ്രവന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
What's Your Reaction?






