ഓപ്പറേഷന്‍ ഡി ഹണ്ട്: വണ്ടിപ്പെരിയാറില്‍ 1.3 കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍ 

ഓപ്പറേഷന്‍ ഡി ഹണ്ട്: വണ്ടിപ്പെരിയാറില്‍ 1.3 കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍ 

Mar 26, 2025 - 10:13
 0
ഓപ്പറേഷന്‍ ഡി ഹണ്ട്: വണ്ടിപ്പെരിയാറില്‍ 1.3 കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പൂണ്ടിക്കുളത്ത് 1.3 കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍. പൂണ്ടിക്കുളം ചന്ദനഭവനില്‍ പെരിയസ്വാമി(73) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 2022ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് ഇയാളുടെ പക്കല്‍ നിന്ന് 3 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. കമ്പത്തുനിന്നാണ് പെരിയസ്വാമി വില്‍പ്പനക്കായി കഞ്ചാവ് എത്തിക്കുന്നത്. ഇയാളുടെ മകള്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥയാണ്. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ സുവര്‍ണകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടി എസ് ജയകൃഷ്ണന്‍, എഎസ്‌ഐ മണിലാല്‍, സിപിഒമാരായ അനാന്‍സിയ, രാഹുല്‍ പി കെ, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow