മുരിക്കാശ്ശേരി സ്‌നേഹമന്ദിരത്തിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് വാഹനം കൈമാറി  

മുരിക്കാശ്ശേരി സ്‌നേഹമന്ദിരത്തിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് വാഹനം കൈമാറി  

Sep 4, 2026 - 16:05
 0
മുരിക്കാശ്ശേരി സ്‌നേഹമന്ദിരത്തിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് വാഹനം കൈമാറി  
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും യുഎസ്എയിലെ റോട്ടറി ക്ലബ് ഓഫ് മക്കിനി, ടെക്‌സാസും സംയുക്തമായി നടപ്പാക്കുന്ന 'ഹാന്‍ഡ്‌സ് ഓഫ് ഹോപ്പ്' ഗ്ലോബല്‍ ഗ്രാന്‍ഡ് പ്രോജക്ടിന്റെ ഭാഗമായി മുരിക്കാശ്ശേരി സ്‌നേഹമന്ദിരത്തിന് വാഹനം കൈമാറി. റോയി കെ പൗലോസ് എംഎല്‍എ താക്കോല്‍ കൈമാറി. കട്ടപ്പന ഡിവൈഎസ്പി  റെജി എം കുന്നിപ്പറമ്പില്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചു. സ്‌നേഹമന്ദിരത്തിലെ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് വാഹനം നല്‍കുന്നത്. ഇവിടെ നിര്‍മിക്കുന്ന ടിഷ്യൂ പേപ്പര്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും ഗതാഗതത്തിനും വാഹനം പ്രയോജനപ്പെടും. ക്ലബ് പ്രസിഡന്റ് റോട്ടേറിയന്‍ ഷിബു പോള്‍ അധ്യക്ഷനായി. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഗ്ലോബല്‍ ഗ്രാന്‍ഡ് ചെയര്‍മാന്‍ ജോസ് മാത്യു, ജിജിആര്‍ അഖില്‍ വിശ്വനാഥന്‍, പ്രിന്‍സ് ചെറിയാന്‍, നോബി ഇ എ,റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ റോട്ടേറിയന്‍ മനോജ് അഗസ്റ്റിന്‍, ഡോ. മാത്യു തോമസ് ബ്രദര്‍ വി സി രാജു തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow