ഇഎസ്എ കരടുവിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റ്
ഇഎസ്എ കരടുവിജ്ഞാപനം: ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റ്
ഇടുക്കി: ഇഎസ്എ പരിധിയില്‍നിന്ന് ജനവാസ മേഖലകളെയും വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ടൗണുകളെയും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും വിവിധ വകുപ്പ് മേധാവികള്‍ക്കും വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റ് കത്തുകള്‍ അയച്ചു. ജില്ലാ ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച മുതല്‍ മേഖലയിലെ നൂറുകണക്കിന് വ്യാപാരികള്‍ സമാന ആവശ്യം ഉന്നയിച്ച് കത്തുകള്‍ അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര ജില്ലകളില്‍ കനത്ത പ്രതിസന്ധിയും ആശങ്കയുമാണ് ഇഎസ്എ കരട് വിജ്ഞാപനം ഉണ്ടാക്കിയിട്ടുള്ളത്. ജില്ലയില്‍ 4511 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളും ഇഎസ്എയുടെ പരിധിയില്‍ പെട്ടിരിക്കുകയാണ്. ഇഎസ്എ പരിധിയില്‍നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുകള്‍ അയച്ചത്. ഭാരവാഹികളായ ഷിജു ഉള്ളിരിപ്പില്‍, കെ കെ സജു,അയ്യൂബ് പായിപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?