മൂന്നാറിലേത് 'എഐ' കരടി: വ്യാജപ്രചാരണത്തില്‍ വട്ടംകറങ്ങി വനപാലകര്‍: പൊലീസില്‍ പരാതി
മൂന്നാറിലേത് 'എഐ' കരടി: വ്യാജപ്രചാരണത്തില്‍ വട്ടംകറങ്ങി വനപാലകര്‍: പൊലീസില്‍ പരാതി
ഇടുക്കി: മൂന്നാറില്‍ കരടിയിറങ്ങിയെന്ന വ്യാജപ്രചാരണം വനംവകുപ്പിനെ വെട്ടിലാക്കി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രം എഐ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ഇതോടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനപാലകര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.
മൂന്നാര്‍ മേഖലയില്‍ വന്യജീവി ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നത്. പഴയ മൂന്നാര്‍ വര്‍ക്ക്‌ഷോപ്പിനുസമീപം കരടിയിറങ്ങിയെന്ന തരത്തിലാണ് കഴിഞ്ഞദിവസം ചിത്രങ്ങള്‍ പ്രചരിച്ചത്. വിവരമറിഞ്ഞ വനപാലകര്‍ രാത്രിയില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തില്‍ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ഇത്തരം വ്യാജപ്രചാരണം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതിനുപുറമേ ജനങ്ങള്‍ക്കിടയില്‍ ഭീതിയും സൃഷ്ടിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാട്ടുപ്പെട്ടിയില്‍ കടുവ ഇറങ്ങിയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍നിന്നുള്ള ദൃശ്യങ്ങളല്ലെന്ന് പിന്നീട് കണ്ടെത്തി.
What's Your Reaction?