ശിവഗിരി തീര്‍ഥാടനം: സുഗന്ധവ്യഞ്ജനങ്ങളുമായി ഗുരുധര്‍മ പ്രചരണ സഭയുടെ വാഹനം പുറപ്പെട്ടു
ശിവഗിരി തീര്‍ഥാടനം: സുഗന്ധവ്യഞ്ജനങ്ങളുമായി ഗുരുധര്‍മ പ്രചരണ സഭയുടെ വാഹനം പുറപ്പെട്ടു
ഇടുക്കി: ശിവഗിരി തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് വിതരണം ചെയ്യാനായി തയാറാക്കുന്ന പ്രസാദത്തില്‍ ചേര്‍ക്കുന്നത് ഇടുക്കിയില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍. ഗുരുധര്‍മ പ്രചരണ സഭ ജില്ലാ കമ്മിറ്റി സമാഹരിച്ച സുഗന്ധവ്യഞ്ജനങ്ങളുമായി വാഹനം ശിവഗിരിയിലേക്ക് പുറപ്പെട്ടു. മേഖലാ സെക്രട്ടറി സി കെ ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയവ ശിവഗിരിയില്‍ എത്തിച്ചുനല്‍കും. ശിവഗിരിയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് പ്രസാദവും അന്നദാനവും ചുക്കുകാപ്പിയും നല്‍കുന്നത് ഗുരുധര്‍മ പ്രചാരണ സഭയുടെ പ്രവര്‍ത്തകരാണ്. ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, സെക്രട്ടറി വി പി ശശികുമാര്‍, കണ്‍വീനര്‍ എസ് ഷിബു, ചന്ദ്രശേഖരന്‍ വാഴവര, സാനു കാഞ്ചിയാര്‍, കെ സുരേഷ്, ഷൈനു കെ വി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?