ലബ്ബക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ചേറ്റുകുഴി സ്വദേശിക്ക് ഗുരുതര പരിക്ക്
ലബ്ബക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ചേറ്റുകുഴി സ്വദേശിക്ക് ഗുരുതര പരിക്ക്

ഇടുക്കി: മലയോര ഹൈവേയില്‍ കാഞ്ചിയാര്‍ ലബ്ബക്കടയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ ചേറ്റുകുഴി വേളിയില്‍ റിഷോണ്‍ തോമസി(19)നാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. ലബക്കട- വെള്ളിലാംകണ്ടം റോഡിലേക്ക് കാര്‍ തിരിയുന്നതിനിടെ സ്വരാജ് ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും നാളുകളായി മലയോര ഹൈവേയില്‍ അപകടം പതിവാകുന്നു.
What's Your Reaction?






