തോപ്രാംകുടിയില്‍ കിഫ പ്രവര്‍ത്തകരുടെ പന്തംകൊളുത്തി പ്രകടനം
തോപ്രാംകുടിയില്‍ കിഫ പ്രവര്‍ത്തകരുടെ പന്തംകൊളുത്തി പ്രകടനം

ഇടുക്കി: വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഭൂമിക്ക് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തോപ്രാംകുടി ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.കിഫ ജില്ല ട്രഷറര്‍ ജെയിംസ് പരമല പരിപാടി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്തിലെ പെരുന്തൊട്ടി സ്വദേശിയായ കുറ്റിക്കാട്ട് ബിജിമോന്‍ പട്ടയം ലഭിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെങ്കിലും കോടതിയില്‍ നിന്ന് പ്രതികൂലമായ വിധിയാണുണ്ടായത്. വാത്തിക്കുടി പഞ്ചായത്തില്‍ നൂറില്‍ പരം കര്‍ഷകര്‍ക്ക് ഇനിയും പട്ടയം ലഭിക്കുവാന്‍ ഉണ്ട്. ബിജിമോന് സംഭവിച്ച അനുഭവത്തില്‍ കര്‍ഷകര്‍ എല്ലാം ആശങ്കയിലാണ്.പട്ടയം ലഭ്യമാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരും ശ്രമിക്കുന്നില്ല എന്നും ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്താത്ത സാഹചര്യത്തില്‍ വോട്ട് ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്നും കിഫ ഭാരവാഹികള്‍ വ്യക്തമാക്കി. കിഫ വാത്തിക്കുടി പഞ്ചായത്ത് ഭാരവാഹികളായ ഷാജു മണ്ണകത്ത്, സാബു വേഴമല, ജോബി തറയില്‍, ജോഷി കുന്നത്ത്പതിയില്‍, ബിബിന്‍ നെല്ലന്‍കുഴി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






