നവീകരണത്തിന്റെ പാതയില്‍ വണ്ടിപ്പെരിയാര്‍ ഗവ: എല്‍ പി സ്‌കൂള്‍
നവീകരണത്തിന്റെ പാതയില്‍ വണ്ടിപ്പെരിയാര്‍ ഗവ: എല്‍ പി സ്‌കൂള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ: എല്‍ പി സ്‌കൂള്‍ നവോത്ഥാനത്തിന്റെ പാതയിലേക്ക്. അടിസ്ഥാന സൗകര്യക്കുറവുകള്‍ മൂലം ബുദ്ധിമുട്ടിലായിരുന്ന സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്തിന്റെ ഇടപെടലിലൂടെ 7 ലക്ഷത്തി 50 നായിരം രൂപ അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലൂടെ വരുവാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ വണ്ടിപ്പെരിയാറിന്റെ ചരിത്ര വിദ്യാലയം കുരുന്നുകളെ വരേല്‍ക്കുന്നത് ഹൈടെക്ക് സൗകര്യങ്ങളോടെയാകുവെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.
തോട്ടംമേഖലയായ വണ്ടിപ്പെരിയാറിലയും പരിസര പ്രദേശങ്ങളിലെയും തോട്ടം തൊഴിലാളികളുടെ മക്കള്‍ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിനായി 1950 ലാണ് വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 1 മുതല്‍ 4 വരെ ക്ലാസുകളിലായി പരിമിതമായ വിദ്യാര്‍ഥികളെക്കൊണ്ട് ആരംഭിച്ച ഈ വിദ്യാലത്തില്‍ ഇന്ന് 374 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയിലെ ഒന്നാമത്തെ വിദ്യാലയമാണ് . സ്‌കൂള്‍ അങ്കണത്തില്‍ ഇന്റര്‍ലോക്ക് വിരിക്കല്‍,സ്‌കൂളിന്റെ പടികള്‍ നവീകരിക്കല്‍, ഒരു ഹൈടെക് ക്ലാസ് റൂം തുടങ്ങിയവയാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്.
What's Your Reaction?






