പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്
പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്

ഇടുക്കി: മൂന്നാറില്‍ പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് വനം വകുപ്പ്. ഏതാനും നാളുകളായി ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അത്യാധുനിക സംവിധാനം ഉള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് നിരീക്ഷണം. ആന ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാനും ശ്രമിക്കും.
രണ്ടു മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് കിട്ടുന്ന വലിയ രണ്ട് ഡ്രോണുകളാണ് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്. രാത്രിയില്‍ അടക്കം ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്തുവാന്‍ കഴിയും. നിലവില്‍ പടയപ്പാ മാട്ടുപ്പെട്ടി ടോപ് ഡിവിഷന് സമീപം തേയിലക്കാടിനുള്ളിലെ ചെറിയ ചോലയ്ക്കുള്ളില്‍ നിലയുറപ്പിച്ച് ഇരിക്കുകയാണ്.
What's Your Reaction?






