സഞ്ചാരികള്‍ക്ക് രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാം: വാഗമണ്ണില്‍ കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റ് തുറന്നു
സഞ്ചാരികള്‍ക്ക് രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാം: വാഗമണ്ണില്‍ കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റ് തുറന്നു
ഇടുക്കി: രുചി വൈവിധ്യങ്ങളുമായി ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ റെസ്റ്റോറന്റ് വാഗമണ്ണില്‍ തുറന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനംചെയ്തു. വാഗമണ്‍ പേട്ട ജങ്ഷനില്‍ രാവിലെ ഏഴുമുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന കഫേയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ഗുണമേന്മ ഉറപ്പാക്കി തയാറാക്കി നല്‍കും. അയ്യപ്പന്‍കോവില്‍ സ്വദേശിയും കുടുംബശ്രീ അംഗവുമായ കൃപ പ്രകാശ് ആണ് റെസ്റ്റോറന്റ് നടത്തുന്നത്. വിവിധ മേഖലകളിലായി 20ലേറെ കുടുംബശ്രീ അംഗങ്ങള്‍ക്ക് രണ്ട് ഷിഫ്റ്റുകളിലായി തൊഴില്‍ ലഭിക്കും. പൂര്‍ണമായും ശീതീകരിച്ച റസ്റ്റോറന്റില്‍ ഒരുസമയം 100 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പാഴ്സല്‍ സൗകര്യവുമുണ്ട്. ഇന്ത്യന്‍, ചൈനീസ് വെജി- നോണ്‍വെജ് വിഭവങ്ങളും ജ്യൂസ്, ഷേയ്ക്ക് തുടങ്ങിയവയും റെസ്റ്റോറന്റില്‍ ലഭ്യമാണ്. ഒരേസമയം 25 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശൗചാലയങ്ങള്‍, കാത്തിരിപ്പിനുള്ള ഇടം എന്നിവയുമുണ്ട്.
What's Your Reaction?