ലബ്ബക്കട ജെപിഎം കോളേജില്‍ കായികമേള തുടങ്ങി

ലബ്ബക്കട ജെപിഎം കോളേജില്‍ കായികമേള തുടങ്ങി

Jan 17, 2026 - 10:36
 0
ലബ്ബക്കട ജെപിഎം കോളേജില്‍ കായികമേള തുടങ്ങി
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കായികമേള തുടങ്ങി. സൗത്ത് ഏഷ്യന്‍ സാംമ്പോ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ ജേതാവ് കട്ടപ്പന സ്വദേശി ഹരീഷ് വിജയന്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്വര്‍ണമെഡല്‍ ജേതാവ് ദേവപ്രിയ ഷൈബു ദീപശിഖ ഏറ്റുവാങ്ങി. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. വി. ജോണ്‍സണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോമസ്, കോളേജ് യൂണിയന്‍ അഡൈ്വസര്‍ അഖില്‍ കുമാര്‍ എം, യൂണിയന്‍ ചെയര്‍മാന്‍ എബി മാനുവല്‍ റോയി എന്നിവര്‍ സംസാരിച്ചു. ലോങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, റിലേ, 5000 മീറ്റര്‍, 1500 മീറ്റര്‍, 400 മീറ്റര്‍, 200  മീറ്റര്‍, 100 മീറ്റര്‍ തുടങ്ങിയ ഇനങ്ങളിലായി 700ലേറെ വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow