വണ്ടന്‍മേട് പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതി താളം തെറ്റുന്നു
വണ്ടന്‍മേട് പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതി താളം തെറ്റുന്നു

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തില്‍ ജല്‍ജീവന്‍ പദ്ധതി താളം തെറ്റുന്നതായി ആരോപണം.
ജലം വിതരണം ചെയ്യാനാവശ്യത്തിന് ജല ശുദ്ധീകരണ ശാലകളോ ടാങ്കുകളോ നിര്‍മിക്കാതെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം മുമ്പോട്ട് പോകുന്നത്. 25 വര്‍ഷം മുമ്പ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം വണ്ടന്‍മേട് കുരിശുമലയില്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ജല്‍ജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തനവും ആരംഭിച്ചിരിക്കുന്നത്. നാലാം വാര്‍ഡില്‍ കുരിശുമല ഭാഗത്താണ് ടാങ്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി എത്തിച്ച ലക്ഷങ്ങളുടെ പൈപ്പ് മണ്ണിനടിയില്‍ കിടക്കുകയാണ്. ഈ സമയത്താണ് ചേറ്റുകുഴി എസി കണ്ടത്തിന് സമീപം ലോഡ് കണക്കിന് ഹോസുകള്‍ മാസങ്ങള്‍ക്ക് മുമ്പേ ഇറക്കിയിട്ടിരിക്കുന്നത്. കൂടാതെ നിരപ്പേല്‍ സിറ്റി ഭാഗത്തും പൈപ്പുകള്‍ ഇറക്കിയിട്ടുണ്ട്. വണ്ടന്‍മേട്ടില്‍ നിന്ന് കാര്‍ഷിക മേഖലയിലേക്കും വാഴവീട്ടില്‍ ടാങ്ക് നിര്‍മിച്ച് തോട്ടം മേഖലയിലേയ്ക്കും വെള്ളമെത്തിക്കാനാണ് പദ്ധതി. എന്നാല്‍ ഇതിനാവശ്യമായ പ്രാരംഭ നടപടികള്‍ തുടങ്ങാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം. എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് ജലജീവന്‍ മിഷന്‍.
What's Your Reaction?






