മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീസ് പടിക്കല്‍ ദേശീയപാത സംരക്ഷണസമിതി ഉപവാസ സമരം സെപ്റ്റംബര്‍ 1ന് 

മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീസ് പടിക്കല്‍ ദേശീയപാത സംരക്ഷണസമിതി ഉപവാസ സമരം സെപ്റ്റംബര്‍ 1ന് 

Aug 31, 2025 - 15:58
Aug 31, 2025 - 16:03
 0
മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീസ് പടിക്കല്‍ ദേശീയപാത സംരക്ഷണസമിതി ഉപവാസ സമരം സെപ്റ്റംബര്‍ 1ന് 
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതുടെ ഭാഗമായ  നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശരിയായ സത്യവാങ്ങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടുക്കിയിലെ ഓഫീസ് പടിക്കല്‍ ദേശീയപാത സംരക്ഷണ സമിതി ഉപവാസ സമരം നടത്തും. സമരത്തില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ ആളുകള്‍ പങ്കെടുക്കും. ഹൈക്കോടതിയില്‍ ദേശീയപാതയുമായി ബന്ധപ്പെട്ട കേസ് എടുത്തപ്പോള്‍ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ കൈവശമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ദേശീയപാത അധികൃതര്‍ ഹൈക്കോടതിയില്‍ ഹാജരാകകയും നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്നും രേഖകള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. ജനറല്‍ വനമല്ലെന്ന സര്‍ക്കാര്‍ നിലപാട് വാക്കാല്‍ പറയുകയാണ് ഉണ്ടായത്. ഇത് ഇക്കാര്യത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശീയപാത സംരക്ഷണ സമിതി ആരോപിക്കുന്നു. രാവിലെ 9ന് അടിമാലിയില്‍നിന്ന് സമരത്തില്‍ പങ്കെടുക്കാനുള്ള വാഹനങ്ങളും ആളുകളും ചെറുതോണിക്ക് പുറപ്പെടുമെന്നും ദേശീയപാത സംരക്ഷണസമിതി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow