പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം 20, 21, 22 തീയതികളില്‍

പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം 20, 21, 22 തീയതികളില്‍

Jan 19, 2026 - 17:01
Jan 19, 2026 - 17:08
 0
പുളിയന്‍മല ക്രൈസ്റ്റ്  കോളേജില്‍ ദേശീയ സൈക്കോളജി പ്രദര്‍ശനം 20, 21, 22 തീയതികളില്‍
This is the title of the web page

ഇടുക്കി: കട്ടപ്പന പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൈക്കോളജി വിഭാഗം 20, 21, 22 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4വരെ ദേശീയ സൈക്കോളജി പ്രദര്‍ശനം നടത്തും. അയല്‍സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിന്റെയും വിവിധ മേഖലകളില്‍നിന്ന് വിദ്യാര്‍ഥികളും വിഗ്ധരും പങ്കെടുക്കും. മനസിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി മസ്തിഷ്‌കത്തിന്റെ ഘടനയും പ്രവര്‍ത്തനരീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ജനറല്‍ സൈക്കോളജി, ന്യൂറോ സൈക്കോളജി, ഫോറന്‍സിക് സൈക്കോളജി, അബ്‌നോര്‍മല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. ഓജോ ബോര്‍ഡ്, പരാപസൈക്കോളജി, സ്യൂഡോ സൈക്കോളജി സ്റ്റാളുകളും പ്രദര്‍ശനത്തിലെ മുഖ്യാകര്‍ഷകമാകും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി, സൈക്കോളജി വിഭാഗം പ്രൊഫസര്‍ അഞ്ജു മേരി തോമസ്, ഷെന്‍സ് തോമസ്, അര്‍ച്ചന ബാലന്‍, ബാലാമണി വിനോദ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow