ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി. ചേലച്ചുവട് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ വോളിബോള്‍ മത്സരത്തോടെ ആരംഭിച്ച കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉഷാ മോഹനന്‍ അധ്യക്ഷയായി. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ഷൗജാമോള്‍ പി കോയ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിനോയി വര്‍ക്കി, സന്ദ്രാമോള്‍ ജിന്നി, ആന്‍സി തോമസ്, എബി തോമസ്, ആലീസ് വര്‍ഗീസ്, ജെസി തോമസ്, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, സോയിമോന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?