വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ ദിശ എക്‌സ്‌പോ നടത്തി
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ ദിശ എക്‌സ്‌പോ നടത്തി
ഇടുക്കി: കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ ദിശ എക്‌സ്‌പോ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചല്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും തൊഴില്‍ അവസരങ്ങളും നേരിട്ട് മനലിലാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. 30ലേറെ സ്റ്റാളുകളും വിവിധ കരിയര്‍ മേഖലകളിലെ സെഷനുകളും, കെ.ഡാറ്റ് പരീക്ഷ, ഉന്നത പഠനത്തെ കുറിച്ചുള്ള വിശദമായ സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മിനി ദിശ 2025 എന്ന പേരില്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, ബീനാ സിബി, സ്‌കൂള്‍ പ്രിന്‍സപ്പല്‍ ജിജി ജോര്‍ജ്, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജയ്‌സണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?