തമിഴ് പേസും അഗ്നയ
തമിഴ് പേസും അഗ്നയ

കട്ടപ്പന : കുട്ടിക്കാലം മുതൽ കേട്ടുശീലിച്ചുവരുന്ന തമിഴ് കവിതകളോട് അത്ര കമ്പമാണ് അഗ്നയയ്ക്ക്. തമിഴ് കവി ഇളമൈയുടെ കവിത അവതരിപ്പിച്ചാണ് എസ് അഗ്നയ യുപി വിഭാഗം ജനറൽ പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയത്. കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിലെ വിദ്യാർഥിയാണ്. കുട്ടിക്കാലം മുതൽ കവിതകൾ ഇഷ്ടപ്പെടുന്ന അഗ്നയയ്ക്ക് മാതാപിതാക്കൾ പൂർണ പിന്തുണ നൽകുന്നു. ചെന്നൈ എസ്ആർഎം സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡോ. എം സെന്തിൽകുമാറിന്റെയും തൊടുപുഴ ഡയറ്റ് ലക്ചറർ ഡോ. സി പി അമ്പിളിയുടെയും മകളാണ്. തിരുനൽവേലി സ്വദേശികളായ ഇവർ തൊടുപുഴയിലാണ് താമസം.
What's Your Reaction?






