കട്ടപ്പന നഗരസഭയിൽ ബയോഗ്യാസ് പ്ലാന്റ് വിതരണം
കട്ടപ്പന നഗരസഭയിൽ ബയോഗ്യാസ് പ്ലാന്റ് വിതരണം

ഇടുക്കി : കട്ടപ്പന നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണമെന്ന ലക്ഷ്യത്തോടെ ബയോഗ്യാസ് പ്ലാൻറുകൾ വിതരണം ചെയ്തു. നഗരസഭ ചേയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക് ബയോ ഗ്യാസിന്റെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ ജെ ബെന്നി അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ , രജിത രമേശ് തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






