കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ 2 വീടുകളില്‍നിന്ന് മലഞ്ചരക്ക് സാധനങ്ങള്‍ മോഷണംപോയി
കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ 2 വീടുകളില്‍നിന്ന് മലഞ്ചരക്ക് സാധനങ്ങള്‍ മോഷണംപോയി

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ 2 വീടുകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മറ്റത്തില്‍ ജോസിന്റെ വീടിന്റെ ടെറസില്‍ നിന്ന് 6കിലോ ഉണങ്ങിയ ഗ്രാമ്പുവും വാലുമ്മല്‍ തങ്കച്ചന്റെ വീട്ടില്‍ നിന്ന് 36 കിലോ പച്ചകുരുമുളകുമാണ് നഷ്ടപ്പെട്ടത്. അര്‍ധരാത്രി 12:30ന് മോഷ്ടാവ് ഈ ഭാഗത്തേക്ക് വരുന്നതും പുലര്‍ച്ചെ 1.04 ന് മോഷണമുതലുമായി പോകുന്നതും സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റത്തില്‍ ജോസിന്റെ പരാതിയെ തുടര്‍ന്ന് കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് പ്രദേശത്ത് നടക്കുന്നത്. ടെറസിന്റെ മുകളില്‍ ഉണങ്ങാനിടുന്ന മലഞ്ചരക്ക് സാധനങ്ങള്‍ കൃത്യമായി വൈകുന്നേരം വീട്ടിനുള്ളില്‍ സൂക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാകണമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






