ശബരിമലയിലെ സ്വര്‍ണക്കൊള്ള സര്‍ക്കാരിന്റെ അറിവോടെ: ഇ എം ആഗസ്തി: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു
ശബരിമലയിലെ സ്വര്‍ണക്കൊള്ള സര്‍ക്കാരിന്റെ അറിവോടെ: ഇ എം ആഗസ്തി: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ ജ്വാല തെളിച്ചു

ഇടുക്കി: ശബരിമലയിലെ സ്വര്‍ണക്കൊള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അറിവോടെ നടത്തിയതാണെന്ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി. കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് സ്വര്‍ണത്തോട് ആര്‍ത്തിയാണ്. നിലവില്‍ കൊള്ള സംഘമാണ് ശബരിമല ഭരിക്കുന്നത്. ഒന്നാംപിണറായി സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിച്ച് ആവിശ്വാസികളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റി. ഇപ്പോള്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണപ്പാളികളെ ചെമ്പാക്കി മാറ്റി. തീവെട്ടികൊള്ളയുടെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാകില്ലെന്നും ഇ എം ആഗസ്തി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, ജോസ് ആനക്കല്ലില്‍, ഷമേജ് കെ ജോര്‍ജ്, പ്രശാന്ത് രാജു, പി എസ് മേരിദാസന്‍, ബിജു പൊന്നോലി, ഷൈനി സണ്ണി, കെ എസ് സജീവ്, റുബി വേഴമ്പത്തോട്ടം, രാജന്‍ കാലാച്ചിറ, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, ഷിബു പുത്തന്‍പുരക്കല്‍, റിന്റോ വേലനാത്ത്, ഷാജന്‍ എബ്രഹാം, ജോണി വാടക്കേക്കര, ഷാജി പൊട്ടനാനി, രാജു വെട്ടിക്കല്‍, തങ്കച്ചന്‍ പാണാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. രാജീവ്ഭവനില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






