നെല്ലിക്കല്‍ ഷാജിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ്: ഉദയഗിരിയില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
നെല്ലിക്കല്‍ ഷാജിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസ്: ഉദയഗിരിയില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് മുന്‍ ഇടുക്കി ബ്ലോക്ക് ജനറല്‍ സെക്രട്ടറി നെല്ലിക്കല്‍ ഷാജിയുടെ കുടുംബത്തിനായി ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോണ്‍ഗ്രസ് നിര്‍മിച്ച വീടിന്റെ താക്കോല്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി കൈമാറി. ഒന്നരവര്‍ഷം മുമ്പാണ് ഷാജി മരിച്ചത്. ഭാര്യയും 3 പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. ഉദയഗിരിയില്‍ സ്ഥലം വാങ്ങി കോണ്‍ഗ്രസിന്റെ 10 ലക്ഷം രൂപയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ 3 ലക്ഷം രൂപയും ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് ജനറല്‍ സെക്രട്ടറി ബിജു കാലാപ്പറമ്പില്‍ കണ്‍വീനറായ കമ്മിറ്റി നിര്‍മാണത്തിന് നേതൃത്വം നല്‍കി. കുട്ടികളുടെ പഠനച്ചെലവും പാര്‍ട്ടിയാണ് നടത്തിവരുന്നത്.
ചടങ്ങില്‍ എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറി തോമസ് രാജന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി നിര്‍വാഹക സമിതിയംഗം എ പി ഉസ്മാന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ് ടി അഗസ്റ്റിന്‍, ജയ്‌സണ്‍ കെ ആന്റണി, അഡ്വ. കെ ബി സെല്‍വം, മണ്ഡലം പ്രസിഡന്റുമാരായ പി എം ഫ്രാന്‍സിസ്, സാജു കാരക്കുന്നേല്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ രഘുനാഥ് നെല്ലംകുഴി, സി എം കുര്യന്‍, പ്രശാന്ത് രാജു, ബ്ലോക്ക് പഞ്ചായത്തംഗം റിന്റാ വര്‍ഗീസ്, കാമാക്ഷി പഞ്ചായത്തംഗങ്ങളായ ജോസ് തൈച്ചേരില്‍, ഷേര്‍ലി പാറശേരില്‍, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമാരായ സന്തോഷ് ഓടച്ചുവട്ടില്‍, അഭിലാഷ് നാലുനടിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






