വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ പുറമ്പോക്ക് വില്‍പ്പന നടത്തി: ചെമ്മണ്ണാര്‍ സ്വദേശിക്ക് നഷ്ടം 30 ലക്ഷം
വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ പുറമ്പോക്ക് വില്‍പ്പന നടത്തി: ചെമ്മണ്ണാര്‍ സ്വദേശിക്ക് നഷ്ടം 30 ലക്ഷം

ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി വില്‍പ്പന നടത്തി ലക്ഷങ്ങള്‍ കബളിപ്പിച്ചതായി പരാതി. ചെമ്മണ്ണാര്‍ നെല്ലുംകുഴിയില്‍ ടോമി അലക്സ് ആണ് തട്ടിപ്പിനിരയായത്. ഇടപാടിലൂടെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടതായും പറയുന്നു. മുട്ടുകാട് സ്വദേശി സഹായദാസില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് 20 ഏക്കര്‍ ഭൂമി വാങ്ങിയത്. ആകെ 55 ലക്ഷം രൂപ വിലയിട്ട ഇടപാടില്‍ 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക ഒരുവര്‍ഷത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, ഇവിടെ കൃഷി ആരംഭിച്ചപ്പോള്‍ ഭൂമിയുടെ അളവില്‍ കുറവുണ്ടെന്ന് സംശയംവന്നതോടെ അലക്സ് റവന്യു രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ശാന്തന്‍പാറ വില്ലേജില്‍ സര്‍വേ നമ്പര്‍ 63/1ല്‍ ഉള്‍പ്പെടുന്ന ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്നാണ് റവന്യു രേഖകകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൈവശ ഭൂമിയാണെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് വില്‍പ്പന നടത്തിയത്. മുന്‍കൂറായി നല്‍കിയതും കൃഷിക്കായി മുടക്കിയതും ഉള്‍പ്പെടെ 30 ലക്ഷം രൂപ അലക്‌സിന് നഷ്ടമായി. റവന്യു വകുപ്പില്‍ പരാതി നല്‍കിയിട്ടും ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
What's Your Reaction?






