ഉടുമ്പൻചോല പഞ്ചായത്ത് മാവടി വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു.എൽ ഡി എഫ് സ്ഥാനാർഥി അനുമോൾ ആന്റണി 273 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ ഡി എഫ് 12, യു ഡി എഫ് 2 എന്നാണ് നിലവിലെ കക്ഷിനില. എൽ ഡി എഫിന് 665 വോട്ടും യുഡിഎഫ് സ്ഥാനാർഥി സുജാ പ്രിൻസിന് 392 വോട്ടുമാണ് ലഭിച്ചത്.