ഭൂനിയമ ഭേദഗതി: അരാഷ്ട്രിയ സംഘടനകള്‍ യുഡിഎഫിനുവേണ്ടി വിടുപണി ചെയ്യുന്നുവെന്ന് സി വി വര്‍ഗീസ് 

ഭൂനിയമ ഭേദഗതി: അരാഷ്ട്രിയ സംഘടനകള്‍ യുഡിഎഫിനുവേണ്ടി വിടുപണി ചെയ്യുന്നുവെന്ന് സി വി വര്‍ഗീസ് 

Sep 10, 2025 - 12:01
Sep 10, 2025 - 12:03
 0
ഭൂനിയമ ഭേദഗതി: അരാഷ്ട്രിയ സംഘടനകള്‍ യുഡിഎഫിനുവേണ്ടി വിടുപണി ചെയ്യുന്നുവെന്ന് സി വി വര്‍ഗീസ് 
This is the title of the web page

ഇടുക്കി: അരാഷ്ട്രീയ സംഘടനകള്‍ അനാവശ്യ ആശങ്കകള്‍ പരത്തി മലയോര ജനതയെ പ്രതിസന്ധിയിലാഴ്ത്തി യുഡിഎഫിനുവേണ്ടി വിടുപണി ചെയ്യുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. വര്‍ഷങ്ങളായി കര്‍ഷകരെ മറയാക്കി അനധികൃത നിര്‍മാതാക്കള്‍ക്കും കയേറ്റക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്ന ചിലര്‍ സ്വന്തം നിലയില്‍ വ്യാഖ്യാനങ്ങള്‍ ചമച്ച് ഭൂനിയമ ഭേദഗതി ചട്ടത്തെ വക്രീകരിക്കുകയാണെന്നും ഇക്കാര്യങ്ങള്‍ സിപിഐ എം പൊതുജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം ചെറുതോണിയില്‍ പറഞ്ഞു. വന്‍കിടക്കാര്‍ക്കുവേണ്ടി നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വ്യക്തിഗത നിഗമനങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. 2023 സെപ്റ്റംബര്‍ 14ന് ഭൂനിയമ ഭേദഗതി കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. നിയമസഭയ്ക്കകത്ത് ബില്ലിനെ അനുകൂലിച്ച യുഡിഎഫ് പുറത്ത് ബില്ല് കത്തിക്കുന്നതുള്‍പ്പടെയുള്ള ജനവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്ത് ഉത്തരവിറങ്ങിയപ്പോള്‍ വ്യാപാര മേഖലയില ില സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറങ്ങുകയാണ്. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. 2ന് ജില്ലയിലെ 157 കേന്ദ്രങ്ങളിലും, 15ന് 907 വാര്‍ഡുകളിലും കുടുംബ സദസുകള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ കമ്മിറ്റിയംഗം പി.ബി. സബീഷ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow