കോണ്‍ഗ്രസ് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി
കോണ്‍ഗ്രസ് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ അകരണമായി മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പൊലിസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടുക്കുഴി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പുതിയ ബസ്റ്റാഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പൊലിസ് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടര്‍ന്ന നടന്ന പ്രതിഷേധ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എം പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. വക്കച്ചന്‍ വയലില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോന്‍ സണ്ണി, പി ഡി ശോശാമ്മ, പി കെ മോഹന്‍ദാസ്, ബിനോയി വര്‍ക്കി, അപ്പുകുട്ടന്‍ മാടവന, ടോമി താണോലി, സുകുമാരന്‍ കുന്നുംപുറത്ത്, അപ്പച്ചന്‍ ഏറത്തേല്‍, ഐസണ്‍ ജിത്ത്, നാരയണന്‍ കുന്നിനിയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

