കട്ടപ്പന താലൂക്ക് ആശുപത്രിയിൽ രണ്ടാംഘട്ട ഡയാലിസിസ് യൂണിറ്റ് വെള്ളിയാഴ്ച മുതൽ
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ രണ്ടാംഘട്ട ഡയാലിസിസ് യൂണിറ്റ് വെള്ളിയാഴ്ച മുതൽ

കട്ടപ്പന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നു. 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. എംഎൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും വൈകിട്ട് നാലിന് മന്ത്രി നിർവഹിക്കും.
What's Your Reaction?






