ദീപിക കളര്‍ ഇന്ത്യ മത്സരം ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി
ദീപിക കളര്‍ ഇന്ത്യ മത്സരം ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ദീപിക കളര്‍ ഇന്ത്യ മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇന്ത്യയിലുടനീളം 10 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരമാണ് കളര്‍ ഇന്ത്യ. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത, നാം ഒരു കുടുംബം എന്ന ആശയങ്ങളില്‍ നിന്നുകൊണ്ട് വിഭാഗീയതയ്ക്ക് അപ്പുറം ഏകതയുടെ പുതിയ ഭാരതം കുട്ടികള്‍ രചിക്കുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ മത്സരം. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, ദീപിക ഫ്രണ്ട്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏനാനിക്കല്‍ എന്നിവര്‍ സംസാരിച്ചു. ഡിഎഫ്‌സി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി തോമസ് ദേശീയോദ്ഗ്രധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ വര്‍ഗീസ് ഇടത്തിച്ചിറ, ഫാ ജെയിംസ് പ്ലാക്കാട്ട്, ഫാ. അജീഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?