ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ എസ്പിസി ഉദ്ഘാടനം ചെയ്തു
ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ എസ്പിസി ഉദ്ഘാടനം ചെയ്തു

ഇടുക്കി: കേരളത്തിന്റെ മുഖഛായ മാറ്റാനും വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനും കഴിഞ്ഞ ഒരു സേനാവിഭാഗമായി എസ്പിസി വളര്‍ന്നു കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പുതുതായി ആരംഭിച്ച എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മള്‍ നേരിടുന്ന പ്രധാന വിപത്ത് യുവാക്കള്‍ക്കിടയിലേക്ക് അടക്കം ലഹരി മരുന്നുകളുടെ കടന്നുവരവാണ്. ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ ബോധവല്‍ക്കരണമാണ് ആവശ്യം. എസ്പിസി പോലുള്ള സംവിധാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒരു നിര്‍ണായ പങ്കുവയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. എഡിഎന്‍ഒ എസ് ആര്‍ സുരേഷ് ബാബു പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറാണാക്കുന്നേല്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, ഇരട്ടയാര്‍ പഞ്ചായത്തംഗം ജിന്‍സണ്‍ വര്‍ക്കി, ഇടുക്കി എഎസ്പി ഇമ്മാനുവല്‍ പോള്‍, ഇടുക്കി രൂപത വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, കട്ടപ്പന എസ്എച്ച്ഒ ടിസി മുരുകന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സക്കറിയസ് കുമ്മണ്ണൂര്‍ പറമ്പില്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എം വി, പിടിഎ പ്രസിഡന്റ് സിജോ ഇലന്തൂര്‍, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിന്‍, ജിറ്റോ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






