ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് 7ന് കട്ടപ്പനയില്‍ സ്വീകരണം
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് 7ന് കട്ടപ്പനയില്‍ സ്വീകരണം

ഇടുക്കി: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി മെത്രാസനത്തിന്റെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് 7ന് കട്ടപ്പനയില്‍ സ്വീകരണം നല്‍കും. കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്താ സഖറിയ മാര്‍ സേവേറിയോസ് അധ്യക്ഷനാകും. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെയാണ് യാത്ര നടക്കുന്നത്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാതിമത വര്‍ഗ ഭേദമന്യെ ജ്വാല തെളിയിക്കും. പീരുമേട് മാര്‍ ബസേലിയോസ് എന്‍ജീനീയറിങ് കോളേജിലെയും പുളിയന്‍മല ക്രൈസ്റ്റ് കോളേജിലെയും വിദ്യാര്‍ഥികളും വിവിധ ഇടവകളിലെ യുവജനപ്രസ്ഥാനം അംഗങ്ങളും ലഹരി വിരുദ്ധ കലാപരിപാടികള്‍ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ സാമൂദായിക മത നേതാക്കന്മാര്‍, യുവജനപ്രസ്ഥാനം കേന്ദ്ര തല ഭാരവാഹികള്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






