ഭൂനിയമ ഭേദഗതി ചട്ടം കത്തിച്ച് വെള്ളയാംകുടിയിലും വള്ളക്കടവിലും കോണ്‍ഗ്രസ് പ്രതിഷേധം
ഭൂനിയമ ഭേദഗതി ചട്ടം കത്തിച്ച് വെള്ളയാംകുടിയിലും വള്ളക്കടവിലും കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. വള്ളക്കടവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. ഷാജി വെള്ളംമാക്കല്‍ അധ്യക്ഷനായി. മനോജ് മുരളി, സാബു കുര്യന്‍, രാജു കാര്യമറ്റം, സജി കോലോത്ത്, രാജേഷ് കടമാക്കുഴി, ചാക്കോ വടക്കേക്കര, റെജി പാംബ്ലാനി, കണ്ണന്‍ ഭൂപതി എന്നിവര്‍ സംസാരിച്ചു. വെള്ളയാംകുടിയില്‍ നടത്തിയ പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് റോയി ഇഞ്ചനാട്ട് അധ്യക്ഷനായി.
What's Your Reaction?

