എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
ഇടുക്കി: എല്‍ഡിഫ് സര്‍ക്കാരിന്റെ 10 വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി. കേന്ദ്ര വനനിയമ ഭേദഗതി വരുത്താത്തതിനാലാണ് വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത തീരുമാനങ്ങള്‍ വൈകുന്നത്. ഇടതുപക്ഷ മുന്നണിയുടെ തുടര്‍ ഭരണ സാധ്യതയാണ് 10 വര്‍ഷങ്ങള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളെന്നും ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് പീരുമേട് നിയോജക മണ്ഡലം കണ്‍വീനര്‍ ജോസ് ഫിലിപ്പ് അധ്യക്ഷനായി. ജാഥ അംഗം കെ കെ ഷൈലജ ടീച്ചര്‍, സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, മുന്‍ എംപി അഡ്വ: ജോയ്‌സ് ജോര്‍ജ്, പീരുമേട് മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, സിപിഐഎം ജില്ലാക്കമ്മിറ്റിയംഗം പി എസ് രാജന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ എന്നിവര്‍ കേരളാ സ്റ്റേറ്റ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, കേരളാ കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ബിനോ ജോസഫ്, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ജി വിജയാനന്ദ്, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. സംസാരിച്ചു.
What's Your Reaction?