കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കി ആനത്തൊട്ടാവാടി വ്യാപനം: അടിയന്തര നടപടി വേണമെന്ന് കര്‍ഷകര്‍
കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കി ആനത്തൊട്ടാവാടി വ്യാപനം: അടിയന്തര നടപടി വേണമെന്ന് കര്‍ഷകര്‍
ഇടുക്കി: കൃഷിയിടങ്ങളിലും തരിശുഭൂമികളിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ആനത്തൊട്ടാവാടി കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കാട്ടിഞ്ച ആനത്തൊട്ടാവാടി, പാണ്ടിത്തൊട്ടാവാടി എന്നീ പേരുകളില്‍ പ്രാദേശികമായി അറിയപ്പെടുന്ന ചെടിയുടെ ശാസ്ത്രീയനാമം മിമോസ ഡിപ്ലോട്രിക്ക എന്നാണ്. ഈ മുള്ളന്‍ചെടി വ്യാപകമായി വളരുന്നത് കൃഷിയെയും മേച്ചില്‍പ്പുറങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കന്നുകാലികള്‍ ഇത് ഭക്ഷിച്ചാല്‍ ജീവന്‍പോലും നഷ്ടമായേക്കാം. ചെടി വനമേഖലകളിലേക്ക് കൂടി വ്യാപിച്ചാല്‍ തദ്ദേശീയ സസ്യങ്ങളെ പിന്തള്ളുകയും വന്യജീവികള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക ഭക്ഷണവും ആവാസവ്യവസ്ഥയും നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുകയും ചെയ്യും. കര്‍ഷകര്‍ സ്വന്തം നിലയില്‍ ചെടി വെട്ടിമാറ്റുന്നുണ്ടെങ്കിലും വ്യാപകമായ സ്ഥലങ്ങളില്‍ ഇത് മാത്രം മതിയാകില്ല. ആനത്തൊട്ടാവാടി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ കൃഷിവകുപ്പും വനംവകുപ്പും സംയുക്തമായി ഇടപെട്ട് ശാസ്ത്രീയമായ രീതിയില്‍ ചെടി നശിപ്പിക്കുന്നതിനും വ്യാപനം തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?