അടിമാലി മണ്ണിടിച്ചില്‍: സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു: ഓണത്തിനുമുമ്പ് നഷ്ടപരിഹാര തുക നല്‍കുമെന്ന് റവന്യു മന്ത്രിയുടെ ഉറപ്പ്
അടിമാലി മണ്ണിടിച്ചില്‍: സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു: ഓണത്തിനുമുമ്പ് നഷ്ടപരിഹാര തുക നല്‍കുമെന്ന് റവന്യു മന്ത്രിയുടെ ഉറപ്പ്
ഇടുക്കി: അടിമാലിയിലെ ലക്ഷംവീട് ദുരിതബാധിതരുടെ സമരം 51-ാം ദിവസം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഓണത്തിനുമുമ്പ് അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന റവന്യു വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ റവന്യൂ മന്ത്രിയുമായി ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ഓണത്തിനുമുമ്പ് അര്‍ഹമായ തുക തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരവുമായി തന്നെ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ വരുമെന്ന് സമരസമിതി അറിയിച്ചു. ഇനിയൊരു സമരം ഉണ്ടായാല്‍ സമരക്കാര്‍ക്ക് പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു.
What's Your Reaction?