മലമ്പനി പ്രതിരോധം: ചക്കുപള്ളം പഞ്ചായത്തില്‍ ഏകോപനയോഗം ചേര്‍ന്നു
മലമ്പനി പ്രതിരോധം: ചക്കുപള്ളം പഞ്ചായത്തില്‍ ഏകോപനയോഗം ചേര്‍ന്നു
ഇടുക്കി: മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചക്കുപള്ളം പഞ്ചായത്തില്‍ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ഏകോപനയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളില്‍ നടത്തിയ പരിശോധനയില്‍ മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംയുക്ത യോഗം ചേര്‍ന്നത്. പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളിലായി ജോലിചെയ്യുന്ന മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെയും വിവരശേഖരണം നടത്താനും തൊഴിലാളികളുടെ വിവരങ്ങള്‍ പഞ്ചായത്ത് അംഗത്തെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കണമെന്നും സംയുക്ത യോഗത്തില്‍ തീരുമാനമായി. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് മലമ്പനി പരിശോധന നടത്തി ഫിറ്റ്‌നസ് കാര്‍ഡ് ആരോഗ്യകേന്ദ്രത്തില്‍നിന്ന് ലഭ്യമായതിനുശേഷം മാത്രമേ ജോലിക്ക് നിയമിക്കാന്‍ പാടുള്ളൂ. പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ 'സ്വെസ്ത് സാഥി 'എന്ന പേരില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അതിഥി തൊഴിലാളി ആരോഗ്യ പരിപാടി നടപ്പിലാക്കും. വാര്‍ഡ് തല ജനറല്‍ സ്‌ക്രീനിങ് ക്യാമ്പുകള്‍, ഹെല്‍ത്ത് കാര്‍ഡ് വിതരണം, തൊഴിലാളികളുടെ താമസസ്ഥലം പരിശോധന, തൊഴിലുടമകളുടെയും സ്ഥാപന ഉടമകളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ടാസ്‌ക് ഫോഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. ചക്കുപള്ളം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹണി ഏലിയാസ് മലമ്പനി രോഗത്തെക്കുറിച്ചും പ്രതിരോധ നടപടികളെ കുറിച്ചും വിശദീകരിച്ചു. ഡോ. ജോബിന്‍ ജി ജോസഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയമോള്‍ സാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്‍ കുഴിക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?