തോപ്രാംകുടി പയനിയര്‍ പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
തോപ്രാംകുടി പയനിയര്‍ പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇടുക്കി: തോപ്രാംകുടി പയനിയര്‍ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും സാമൂഹ്യ സദസും നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു.
വടംവലിയും വോളിബോളും ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കാനും പയനിയര്‍ ലൈബ്രറി ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലഘട്ടത്തിലെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടും കാര്‍ഷിക മേഖലയുടെ ഉന്നമനവും നാടിന്റെ വികസനവും സാധ്യമാകുന്നതിനുതകുന്ന അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനുമാണ് മന്ദിര ഉദ്ഘാടനത്തിനോടൊപ്പം തോപ്രാംകുടി ടൗണില്‍ സാമൂഹ്യ സദസും സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എബി തോമസ്, പഞ്ചായത്തംഗങ്ങളായ ടെറീസ രാരിച്ചന്‍, ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബെന്നി മാത്യു, കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ ആര്‍ വിനോദ്, തോപ്രാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് തെക്കേല്‍, സാജു കാരക്കുന്നേല്‍, സിബി ആനത്താനം, സേവിയര്‍ മുണ്ടക്കല്‍, ദീപു എസ് കൈതാരം, റിനു തോമസ് വടക്കേമുറി, ബിജു കിയപ്പാട്ട് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിനോയ് തോമസ്, വൈസ് പ്രസിഡന്റ് വിനോദ് ജോസഫ്, ലൈബ്രേറിയന്‍ റോബിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






