ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികള്‍ക്കുനേരെയുള്ള അതിക്രമം: വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി
ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികള്‍ക്കുനേരെയുള്ള അതിക്രമം: വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി

ഇടുക്കി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിന് പരാതി നല്‍കി. വാഹന ഉടമകളും തൊഴിലാളികളുമാണ് വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മേക്ക് മൈ ട്രിപ്പ്, സഞ്ചാരി, ഓല, യൂബര്‍ തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സര്‍വീസുകള്‍ നടത്തുന്ന ടാക്‌സി തൊഴിലാളികള്‍ക്കുനേരെ ജില്ലയില്‍ പലതവണ കൈയേറ്റം ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ തടഞ്ഞ് പ്രാദേശിക ടാക്‌സി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. സൈ്വര്യമായി ജോലി ചെയ്യാന്‍ നടപടിവേണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ അംഗീകരിച്ച നിരക്കിലാണ് സര്‍വീസ് നടത്തുന്നതെന്നും ഒരുവിഭാഗം പ്രാദേശിക ടാക്‌സി തൊഴിലാളികള്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഉടമകളും തൊഴിലാളികളും പറയുന്നു.
What's Your Reaction?






