വയനാട് പുനരധിവാസം: ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി 4 ലക്ഷം രൂപ കൈമാറി
വയനാട് പുനരധിവാസം: ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി 4 ലക്ഷം രൂപ കൈമാറി

ഇടുക്കി: വയനാട്ടിലെ പുനരധിവാസത്തിന്റെ ഭാഗമായി വീടുകള്‍ നിര്‍മിക്കാന്‍ ഡിവൈഎഫ്‌ഐ നടത്തിവരുന്ന ധനസമാഹരണത്തിന് മികച്ച പിന്തുണ. ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 4 ലക്ഷം രൂപ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. സംസ്ഥാന ട്രഷറര്‍ അരുണ്‍ ബാബു തുക ഏറ്റുവാങ്ങി. പ്രവര്‍ത്തകര്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റിരുന്നു. കൂടാതെ, ചക്ക വിളവെടുത്ത് വിറ്റും തുക കണ്ടെത്തി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ്. സുധീഷ്, ട്രഷറര്‍ അനൂപ്, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ബിബിന്‍ ബാബു, നിത്യ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






